ടോക്കിയോ: പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് അഞ്ച് സ്വര്‍ണവും എട്ടു വെള്ളിയും ആറു വെങ്കലവും ഉള്‍പ്പെടെ 19 മെഡലുകള്‍. അവസാന ദിനം പുരുഷ ബാഡ്മിന്റനില്‍ സ്വര്‍ണവും വെള്ളിയും നേടി. ഇതിനു മുന്‍പ് മത്സരിച്ച എല്ലാ പാരാലിംപിക്‌സുകളില്‍ നിന്നുമായി ആകെ 12 മെഡലുള്‍ മാത്രമാണ് ഇന്ത്യ നേടിയിട്ടുള്ളത്.
പുരുഷന്‍മാരുടെ ബാഡ്മിന്റന്‍ എസ്എച്ച് 6 വിഭാഗത്തില്‍ കൃഷ്ണ നാഗറാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടി. ഹോങ്കോങ് താരം മാന്‍ കായ് ചുവിനെയാണ് കൃഷ്ണ നാഗര്‍ വീഴ്ത്തിയത്. സ്‌കോര്‍: 21-17, 16-21, 21-17. രണ്ടാം സീഡായ കൃഷ്ണ സെമിയില്‍ ബ്രിട്ടന്റെ ക്രിസ്റ്റെന്‍ കൂബ്‌സിനെ പരാജയപ്പെടുത്തി. സ്‌കോര്‍: ( 21-10 21-11)
ഇന്നലെ ഇന്ത്യ 2 സ്വര്‍ണമടക്കം 4 മെഡലുകള്‍ നേടിയിരുന്നു. കാലിനു പരിമിതിയുള്ളവരുടെ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ വിഭാഗത്തില്‍ പ്രമോദ് ഭഗത്, കൃഷ്ണ നാഗര്‍ എന്നിവര്‍ സ്വര്‍ണം നേടി.
Discussion about this post