കൊല്ലം: ഓച്ചിറ ലെവല്‍ക്രോസ് അപടത്തില്‍ മരിച്ച മൂന്നു ബംഗാളികളുടെ മൃതദേഹം ഇന്നു വിമാനമാര്‍ഗം നാട്ടിലെത്തിക്കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. നാട്ടിലേക്കു പോകാന്‍ താല്‍പര്യമുള്ള മറ്റു ബന്ധുക്കളെ ട്രെയിനില്‍ കൊണ്ടുപോകാന്‍ സൗകര്യം ഒരുക്കണമെന്ന് റയില്‍വേ അധികൃതതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ പ്രിതിനിധിയും മരിച്ചവരുടെ ഒരോ ബന്ധുവും വിമാനത്തില്‍പോകാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മരിച്ചവര്‍ക്ക് അടിയന്തിരസഹായമായി 10000 രൂപ അനുവദിച്ചു. കൂടുതല്‍ സഹായം നല്‍കുന്നത് അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ആളില്ലാത്ത ലെവല്‍ക്രോസുകളുടെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ കേന്ദ്ര റയില്‍വേ മന്ത്രാലയവുമായി സംസാരിക്കും. സംസ്ഥാന സര്‍ക്കാരും ഇതിനുവേണ്ട സമ്മര്‍ദം ചെലുത്തുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
Discussion about this post