കൊച്ചി: ആരോഗ്യപ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കോവിഡ് ചികില്‍സാ നിരക്ക് സംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ദേശമുണ്ടായത്.
ആക്രമണങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ നേരത്തെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണ പരാതികളില്‍ ഡിജിപി തന്നെ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു. അടുത്തകാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുനേരെ അനവധി ആക്രമണങ്ങളുണ്ടായതായും കോടതി നിരീക്ഷിച്ചു
Discussion about this post