കോഴിക്കോട്: നഗരത്തിലെ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിടിത്തം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് തീപിടിത്തമുണ്ടായത്. നഗരമധ്യത്തിലെ വികെഎം ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചിരുന്ന ചെരുപ്പുകടയിലാണ് തീപടര്‍ന്നത്. മിഠായിത്തെരുവിന് സമീപമാണ് ഈ കെട്ടിട സമുച്ചയം. നഗരത്തിലെ വലിയ വ്യാപാര സമുച്ചയങ്ങളില്‍ ഒന്നാണിത്.
കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ രണ്ടുപേരെ പരിക്കേല്‍ക്കാതെ പുറത്തെത്തിച്ചു. സ്ഥലത്ത് വലിയതോതില്‍ ജനങ്ങളും തമ്പടിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
Discussion about this post