ന്യൂഡല്‍ഹി: ഭീകരവിരുദ്ധ സ്‌ക്വാഡ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പിടികൂടിയവരെ പോലീസ് കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. പതിനാലു ദിവസത്തേക്കാണ് ഭീകരരെ തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണങ്ങള്‍ക്കുമായി പോലീസിന് കൈമാറിയത്. പാകിസ്താന്റെ ചാരസംഘടനയായ ഐ.എസ്.ഐ പരിശീലനം ലഭിച്ചവരെന്ന് കരുതുന്ന രണ്ടുപേരെയടക്കമാണ് പോലീസ് ചോദ്യം ചെയ്യുന്നത്.
ഡല്‍ഹി മെട്രോപോളീറ്റന്‍ ചീഫ് മജിസ്ട്രേറ്റ് പങ്കജ് ശര്‍മ്മയാണ് ഭീകരരെ വിട്ടുകിട്ടാനുള്ള പോലീസിന്റെ അപേക്ഷ പരിഗണിച്ചത്. ഷീന്‍ ഖ്വമാര്‍, മുഹമ്മദ് അമീര്‍ ജാവേദ് എന്നിവ രെയാണ് ഡല്‍ഹി പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നത്. ആകെ ആറുപേരെയാണ് ഇന്നലെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. നാലുപേരെ ഇന്നലെതന്നെ കോടതി റിമാന്റ് ചെയ്തിരുന്നു.
പിടികൂടപ്പെട്ട ഭീകരരുമായി അടുത്തബന്ധം പുലര്‍ത്തിയവര്‍ പലസംസ്ഥാനങ്ങളിലുണ്ടാകാം എന്ന ശക്തമായ നിഗമനത്തിലാണ് പോലീസ്. വിവിധ നഗരങ്ങളില്‍ ഒരേ സമയത്ത് ആക്രമണം നടത്താന്‍ പാകത്തിന് സ്ഫോടകവസ്തുക്കളും പല സംഘങ്ങളും വിവിധ ഇടങ്ങളിലായി സൂക്ഷിച്ചി ട്ടുണ്ടെന്നും ഭീകരവിരുദ്ധ സ്‌ക്വാഡ് കോടതിയെ ധരിപ്പിച്ചു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണത്തിനാണ് ഇവര്‍പദ്ധതി തയ്യാറാക്കിയതെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.
Discussion about this post