ന്യൂഡല്‍ഹി : രാജ്യത്തെ ആരോഗ്യ മേഖലയുടെ പരിപൂര്‍ണ വികസനം ലക്ഷ്യമാക്കി മോദി സര്‍ക്കാര്‍ മുന്നോട്ടുവെച്ച ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 64,180 കോടി രൂപയുടെ ഈ പദ്ധതി രാജ്യത്തുടനീളമുള്ള ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വിഭാവനം ചെയ്തതാണ്.
പദ്ധതിയുടെ കീഴില്‍, രാജ്യത്തെ 3,382 ബ്ലോക്കുകളിലും, 17,788 ഗ്രാമങ്ങളിലും 11,024 നഗര, നഗര പ്രദേശങ്ങളിലും സംയോജിത പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ സ്ഥാപിക്കും. രോഗനിര്‍ണ്ണയവും, ചികിത്സയും അതിവേഗത്തില്‍ സാധാരണക്കാരന് ലഭ്യമാക്കാന്‍ ഉതകുന്നതാണ് പുതിയ പദ്ധതി. രാജ്യത്തെ 602 ജില്ലകളില്‍ ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രികളും തുറക്കും.
ആറ് വര്‍ഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല മുതല്‍ എല്ലാ മേഖലകളുടേയും സമ്പൂര്‍ണമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 1 ന് അവതരിപ്പിച്ച ബജറ്റിലാണ് പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതി പ്രഖ്യാപിച്ചത് .
അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ മുതല്‍ പരിശോധന, ചികിത്സ, മരുന്ന്, ഗവേഷണം തുടങ്ങി ആരോഗ്യമേഖലയുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും കൂടുതല്‍ വിപുലീകരിക്കും. റിപ്പോര്‍ട്ട് അനുസരിച്ച്, സംയോജിത ആരോഗ്യ വിവര പോര്‍ട്ടലും ആരംഭിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പൊതുജനാരോഗ്യ ലാബുകള്‍ തമ്മിലും ബന്ധിപ്പിക്കും.
ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമേയാണ് പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് യോജനയും നടപ്പിലാക്കുന്നത്. രണ്ട് മൊബൈല്‍ ആശുപത്രികളും രാജ്യത്തുടനീളം തുറക്കും. രാജ്യത്ത് ഏറ്റവും ദുര്‍ബലമായ ആരോഗ്യ സൗകര്യങ്ങളുള്ള 10 സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കാനും കേന്ദ്രസര്‍ക്കാര്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post