മലപ്പുറം: സംസ്ഥാനത്ത് ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. വാളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. അഹമ്മദിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡാനന്തര ചികിത്സയിലിരിക്കെ ബ്ലാക്ക് ഫംഗസ് ബാധിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Discussion about this post