കൊച്ചി: കോവിഡ് ബാധിതരെ കണ്ടെത്തുന്നതിനുള്ള ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി പുനപരിശോധിക്കാനാണ് സിംഗിള്‍ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ലാബ് ഉടമകളുമായി ചര്‍ച്ച ചെയ്ത് പുതുക്കിയ നിരക്ക് നിശ്ചയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി നേരത്തെ ഹൈക്കോടതി ശരി വച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലാബുടമകള്‍ അപ്പീലുമായി വീണ്ടും കോടതിയെ സമീപിച്ചത്. നേരത്തെ ഡിവിഷന്‍ ബെഞ്ച് ഐസിഎംആറിനോടും സര്‍ക്കാരിനോടും വിലയുടെ കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു.
Discussion about this post