തിരുവനന്തപുരം : കോര്‍പ്പറേഷനിലെ നികുതിവെട്ടിപ്പ് സ്ഥിരീകരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. ഇന്ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം മേയര്‍ സ്ഥിരീകരിച്ചത്. പ്രതികളായ അഞ്ച് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.
നേമം സോണില്‍ 26.75 ലക്ഷം രൂപയുടെയും, ആറ്റിപ്ര സോണില്‍ ഒരു ലക്ഷത്തിന്റെയും ക്രമക്കേടാണ് നടന്നത്. പിരിച്ച തുക അതാത് ദിവസം അക്കൗണ്ടുകളിലേക്ക് കൈമാറാതെ പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു. നേമം സോണില്‍ നിന്നും വെട്ടിച്ച തുകയില്‍ വീട്ടുകരങ്ങള്‍ക്ക് പുറമേ മുഴുവന്‍ വരുമാനവും ഉള്‍പ്പെട്ടിട്ടുണ്ട്.
ആദ്യമായാണ് കൗണ്‍സില്‍ യോഗത്തില്‍ തട്ടിപ്പ് നടന്നതായി മേയര്‍ സ്ഥിരീകരിക്കുന്നത്. സോണുകളില്‍ നടന്ന അഴിമതി അഴിമതി തന്നെയാണെന്നായിരുന്നു ആര്യാ രാജേന്ദ്രന്റെ പരാമര്‍ശം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് എടുക്കുമെന്നും ആര്യാ രാജേന്ദ്രന്‍ ഉറപ്പു നല്‍കി.
തിരുവനന്തപുരം നഗരസഭയില്‍ നികുതി വെട്ടിപ്പ് നടന്നതായി നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതിന് കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. ഇതോടെ ബിജെപി പ്രതിഷേധവുമായി രംഗത്ത് എത്തി. ബിജെപിയുടെ പ്രതിഷേധം ശക്തമായതോടെയാണ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് തട്ടിപ്പ് നടന്നെന്ന് രാജേന്ദ്രന്‍ വ്യക്തമാക്കിയത്.
Discussion about this post