തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ട വിഷയങ്ങളും വീടിനടുത്തെ സ്‌കൂളുകളിലുള്ള പ്രവേശനവും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സപ്ലിമെന്ററി അലോട്‌മെന്റിനു ശേഷം ജില്ലാ അടിസ്ഥാനത്തില്‍ വിഷയത്തില്‍ പരിശോധന നടത്തും. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നും ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് മനഃപൂര്‍വം എ പ്ലസ് നല്‍കിയതല്ല. കഴിഞ്ഞ തവണ 45,000 പേര്‍ക്ക് ഫുള്‍ എ പ്ലസ് കിട്ടിയതെങ്കില്‍ ഇത്തവണ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് കിട്ടിയിട്ടുണ്ട്. കോവിഡ് കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ഫോക്കസ് ഏരിയ നല്‍കിയിരുന്നു. ഫോക്കസ് ഏരിയ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ പഠിച്ചതിനാലാണ് കൂടുതല്‍ മാര്‍ക്ക് നേടാനായതെന്നും മന്ത്രി പറഞ്ഞു.
Discussion about this post