ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി പുനഃസംഘടിപ്പിച്ചു. കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി വി മുരളീധരനും സമിതിയില്‍ അംഗങ്ങളായി തുടരും. മെട്രോമാന്‍ ഇ.ശ്രീധരന്‍, പി.കെ കൃഷ്ണദാസ് എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി. ദേശീയ നിര്‍വാഹക സമിതിയില്‍ ആകെ 80 അംഗങ്ങളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍ തുടങ്ങിയ പ്രമുഖ നിര്‍വാഹക സമിതിയില്‍ അംഗങ്ങളാണ്.50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും ദേശീയ നിര്‍വാഹക സമിതിയിലുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സംസ്ഥാന സംഘടനാ സെക്രട്ടറിമാരായ എം. ഗണേശന്‍, കെ. സുഭാഷ്, കേരള പ്രഭാരി സി.പി. രാധാകൃഷ്ണന്‍, ദേശീയ വക്താവ് ടോം വടക്കന്‍, മലയാളിയായ ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്‍ എന്നിവര്‍ സ്ഥിരം ക്ഷണിതാക്കളാണ്.
Discussion about this post