തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ മരണം മൂന്നായി. മലപ്പുറത്ത് രണ്ട് കുട്ടികളും കൊല്ലത്ത് വയോധികനുമാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ടാണ് വയോധികന്‍ മരിച്ചത്. കൊല്ലം നാഗമല സ്വദേശി ഗോവിന്ദരാജാണ്(65) മരിച്ചത്.
കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണാണ് കുട്ടികള്‍ മരിച്ചത്. മതാകുളത്തെ അബൂബക്കര്‍ സിദ്ദിഖിന്റെ മക്കളായ ഒന്‍പതുവയസുകാരി റിസാനയും ഏഴ് മാസം പ്രായമുള്ള റിന്‍സാനയുമാണ് മരിച്ചത്.പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
Discussion about this post