ലക്നൗ : വിജയദശമി ദിനത്തില്‍ ഗോരഖ്പൂര്‍ ക്ഷേത്രത്തില്‍ പൂജ നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിഗംഭീരമായ ആഘോഷപരിപാടികളാണ് ക്ഷേത്രത്തില്‍ നടന്നത്. എല്ലാ ഭക്തര്‍ക്കും വിജയദശമി ആശംസകള്‍ നേരുന്നുവെന്നും യോഗി ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചു.
അസത്യത്തിനെതിരായി സത്യത്തിന്റെയും തിന്മയ്ക്കെതിരായി നന്മയുടേയും അനീതിക്കെതിരായി വിശ്വാസത്തിന്റെയും വിജയത്തിന്റെ പ്രതീകമാണ് വിജയദശമി. എല്ലാവര്‍ക്കും നമ്മുടെ ഉള്ളിലെ രാമനെ ഉണര്‍ത്തിക്കൊണ്ട് സമൂഹത്തിലെ തിന്മകളെ ഇല്ലാതാക്കാമെന്ന് അദ്ദേഹം പറഞ്ഞു.
നവരാത്രിയുടെ അവസാന ദിവസമായ ഇന്ന് രാജ്യമെമ്പാടും വിജയദശമി ആഘോഷിക്കുന്നു. കൊറോണ മഹാമാരിക്കിടയിലും എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ആഘോഷപരിപാടികള്‍ പുരോഗമിക്കുന്നത്. ഉത്തരേന്ത്യയില്‍ ദസറ ആഘോഷിക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ ഈ ദിവസം വിദ്യാരംഭ ചടങ്ങുകളാണ് ആഘോഷിക്കുന്നത്.
Discussion about this post