മുംബൈ: ലോകം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണാല്‍ അത് ഇന്ത്യയെയും സാരമായി ബാധിച്ചേക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ). നിലവിലെ സാഹചര്യം സസൂക്ഷമം വിലയിരുത്തുകയാണെന്നും ആര്‍.ബി.ഐ പറഞ്ഞു. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയതിന് പിന്നാലെ ആഗോള വിപണികളെല്ലാം നഷ്ടത്തിലാണ്. ഇന്ത്യന്‍ സൂചികകളിലും നഷ്ടം വ്യാപാകമായ സാഹചര്യത്തില്‍ മാന്ദ്യം സാമ്പത്തിക രംഗത്തുണ്ടാക്കിയേക്കാവുന്ന തിരിച്ചടി സമയാസമയം വിശകലനം ചെയ്യുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.
അമേരിക്കയില്‍ തുടരുന്ന സാമ്പത്തിക പ്രതിസന്ധി സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം സൃഷ്ഠിച്ച സാഹചര്യത്തില്‍ ഏതൊരു തിരിച്ചടി നേരിടാനും സാമ്പത്തിക രംഗം സജ്ജമാവേണ്ടതുണ്ട്. നിലവിലെ സാഹചര്യം രൂപയുടെ മൂല്യത്തെയും വിദേശ നാണയ വിനിമയത്തെയും എങ്ങനെ ബാധിക്കുമെന്നത് വിലയിരുത്തുകയാണ് ആര്‍.ബി.ഐ.
കഴിഞ്ഞ ആഴ്ച ക്രഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവര്‍ അമേരിക്കയുടെ റേറ്റിങ് ‘എഎഎ’ യില്‍ നിന്നും ‘എഎപ്ലസ്’ അക്കിയ കുറച്ചിരുന്നു. യുറോപ്യന്‍ രാജ്യങ്ങളുടെ കടബാധ്യയെ തുടര്‍ന്ന് മാന്ദ്യത്തിലായ ആഗോള സാമ്പത്തിക രംഗത്ത് ഇത് കനത്ത നഷ്ടത്തിനിടയാക്കി. മറ്റു ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളായ മൂഡിയും ഫിച്ചും അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് ‘എഎഎ’ യായി നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, അടുത്ത ദിവസങ്ങളില്‍ റേറ്റിങ് താഴ്തിയേക്കാമെന്നാണ് അനുമാനം.
Discussion about this post