ന്യൂഡല്‍ഹി: കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.
കേരളത്തില്‍ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഏതാനും ജീവനുകള്‍ നഷ്ടമായത് ദുഃഖകരമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.
Discussion about this post