ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനില്‍ ചരിത്രം കുറിച്ച് ഇന്ത്യ. 100 കോടി ഡോസ് വാക്‌സിന്‍ നല്‍കിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. 279 ദിവസം കൊണ്ടാണ് 100 കോടി ഡോസ് വാക്‌സിന്‍ നല്‍കിയത്.
ചരിത്ര നേട്ടത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയിലെത്തി ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു.
100 കോടി ഡോസ് വാക്‌സിനില്‍ 75 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചവരാണ്. ജനുവരി 16നാണ് ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. ഔദ്യോഗിക കണക്ക് പ്രകാരം നിലവില്‍ ആറ് സംസ്ഥാനങ്ങള്‍ ആറ് കോടി ഡോസിലധികം വിതരണം ചെയ്തിട്ടുണ്ട്.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാര്‍, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് വാക്‌സിനേഷനില്‍ മുന്നില്‍. ഇന്ത്യയെ ലോകാരോഗ്യ സംഘടനയും അഭിനന്ദിച്ചു.
Discussion about this post