തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഇപ്പോള്‍ പ്രത്യേകമായൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണം നടക്കുകയാണ്. അനാവശ്യ ഭീതി പരത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി ആയതോടെ ജനങ്ങള്‍ ആശങ്കയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരത്തേ പറഞ്ഞിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ഭീതി നിഴലിക്കുന്നുണ്ടെന്നാണ് സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
മുഖ്യമന്ത്രിയുമായി ഇക്കാര്യം ഫോണില്‍ സംസാരിച്ചു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനും, സുരക്ഷയ്ക്കും ഹ്രസ്വ കാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
Discussion about this post