ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട 14 നിര്‍മാണ പദ്ധതികളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ കണ്ടെത്തി. ഇതു സംബന്ധിച്ചു കമ്മിഷന്‍ ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്നു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വന്‍ തുകയ്‌ക്കു കരാര്‍ ഉറപ്പിക്കല്‍, ഗുണമേന്മയില്ലാത്ത നിര്‍മാണം, യോഗ്യതയില്ലാത്ത ഏജന്‍സികള്‍ക്കു കരാര്‍ നല്‍കല്‍ തുടങ്ങിയ ക്രമക്കേടുകളാണു കണ്ടെത്തിയത്. സംസ്‌ഥാന പൊതുമരാമത്ത് വകുപ്പ്, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍.ന്യൂഡല്‍ഹി മുനിസിപ്പല്‍ കമ്മിറ്റി, കേന്ദ്ര പൊതുമരാമത്തു വകുപ്പ്, ഡല്‍ഹി വികസന അതോറിറ്റി, കേന്ദ്ര ഏജന്‍സി എന്നിവ ഏറ്റെടുത്തു നടത്തുന്ന പദ്ധതികളിലാണു ക്രമക്കേട്. ചില
പദ്ധതികളില്‍ 20 കോടിയിലേറെ അഴിമതി നടന്നതിനു തെളിവുണ്ടെന്നാണു സൂചന. അതേസമയം, വിജിലന്‍സ് അന്വേഷണത്തിലെ കണ്ടെത്തലുകള്‍ താന്‍ മേല്‍നോട്ടം വഹിക്കുന്ന മേഖലയിലേതല്ലെന്നു ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി പറഞ്ഞു.
Discussion about this post