കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. 138.70 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണം. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം അഞ്ചിന് ജലനിരപ്പ് 138.9 അടി പിന്നിട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വനത്തിനുള്ളില്‍ ശക്തമായ മഴയായിരുന്നു. ഇതു മൂലം അ ണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഏറെ വര്‍ധിച്ചിരിന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതോടെ സ്പില്‍വേയുടെ എട്ടു ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ആകെ 13 ഷട്ടറുകളാണ് സ്പില്‍വേയ്ക്കുള്ളത്.
മുല്ലപ്പെരിയാര്‍ ഡാമിലെ ഒന്നുമുതല്‍ എട്ടുവരെയുള്ള ഷട്ടറുകളാണ് 60 സെന്റിമീറ്റര്‍ വീതം തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 3870 ഘനയടിയിലേറെ ജലം പെരിയാറിലേക്കൊഴുക്കുന്നുണ്ട്. 6175 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2305 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.
Discussion about this post