കണ്ണൂര്‍: മേലുദ്യോഗസ്ഥനോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സിഗ്‌നല്‍ വയറുകള്‍ മുറിച്ചുമാറ്റിയ ജീവനക്കാരെ റെയില്‍വേ പിരിച്ചു വിട്ടു. സിഗ്‌നല്‍വിഭാഗത്തിലെ രണ്ട് സാങ്കേതിക ജീവനക്കാര്‍ക്കെതിരെയാണ് നടപടി.
ഫറോക്ക് സ്റ്റേഷനിലെ ജോലിക്കാരായ കക്കോടി സ്വദേശി പ്രവീണ്‍രാജ് (34), സുല്‍ത്താന്‍ബത്തേരി സ്വദേശി ജിനേഷ് (33) എന്നിവര്‍ക്കെതിരെയാണ് നടപടി. മദ്യപിച്ചതിനെത്തുടര്‍ന്ന് പറ്റിപ്പോയതാണ് എന്നതടക്കമുള്ള തള്ളിയതിനു ശേഷമാണ് റെയില്‍വേ നടപടി സ്വീകരിച്ചത്. നടപടിയുടെ ആദ്യഭാഗമായി ഇരുവരെയും മംഗളൂരു, പാലക്കാട് എന്നിവിടങ്ങളിലേക്ക് മാറ്റിയിരുന്നു..
2021 മാര്‍ച്ച് 24-നാണ് സംഭവം നടന്നത്. ഫറോക്കിനും വെള്ളയിലിനുമിടയില്‍ റെയില്‍വേ പാളത്തില്‍ അഞ്ചിടത്താണ് ഇവര്‍ സിഗ്‌നല്‍ബോക്‌സിലെ വയറുകള്‍ മുറിച്ചുമാറ്റിയത്. പച്ച സിഗ്നലിന് പകരം മഞ്ഞ സിഗ്നലാക്കിവച്ചു.
സിഗ്‌നല്‍ തകരാറിലായതോടെ കോഴിക്കോട്, ഫറോക്ക്, വെള്ളയില്‍ പരിധിയില്‍ ചരക്കുവണ്ടികള്‍ ഉള്‍പ്പെടെ 13 വണ്ടികള്‍ വൈകി. രണ്ടുമണിക്കൂര്‍ അറ്റകുറ്റപ്പണി നടത്തിയാണ് സിഗ്‌നല്‍ സംവിധാനം പൂര്‍വസ്ഥിതിയിലാക്കിയത്. വിദഗ്ധപരിശീലനം നേടിയവര്‍ക്ക് മാത്രമേ സിഗ്‌നല്‍ കമ്പികള്‍ മുറിച്ചുമാറ്റാന്‍ കഴിയൂവെന്ന് ആര്‍പിഎഫ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
സാക്ഷിമൊഴിയും സിസിടിവി ദൃശ്യങ്ങളും പ്രതികള്‍ ഈ വിഭാഗത്തിലെ ആള്‍ക്കാര്‍തന്നെ എന്നു മനസിലായി. കോഴിക്കോട് സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറോടുള്ള വിരോധം തീര്‍ക്കാനാണ് സിഗ്‌നല്‍ മുറിച്ചതെന്ന് പ്രതികള്‍ അന്വേഷേണാദ്യോഗസ്ഥരോട് സമ്മതിക്കുകയായിരുന്നു.
യാത്രക്കാരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നും മനപ്പൂര്‍വം സിഗ്‌നല്‍ സംവിധാനം കേട് വരുത്തിയെന്നുമാണ് ഇവര്‍ക്കെതിരായ കുറ്റങ്ങള്‍.
Discussion about this post