ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ നടപടി ആരംഭിക്കുന്നു. ഇതുസംബന്ധിച്ച മാര്‍ഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പത്ത് ദിവസത്തിനകം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാം ഡോസ് വാക്‌സിനെടുത്ത് ആറ് മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. പല രാജ്യങ്ങളും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണിച്ചതാണ് ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം.
കോവിഡ് പ്രതിരോധത്തിന് രണ്ട് ഡോസ് വാക്‌സിന്‍ മാത്രം മതിയെന്നാണ് ഐസിഎംആര്‍ പറയുന്നത്. രാജ്യത്ത് നിലവില്‍ 1,10,79,51,225 ഡോസ് വാക്‌സിനാണ് നല്‍കിയത്. 24 മണിക്കൂറിനിടെ 53,81,889 പേര്‍ക്കും വാക്‌സിന്‍ നല്‍കി.
Discussion about this post