കൊച്ചി: ചായക്കട നടത്തിയുള്ള വരുമാനംകൊണ്ട് ലോകസഞ്ചാരം നടത്തിയ ഹോട്ടലുടമ വിജയന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ഗാന്ധിനഗറില്‍ കഴിഞ്ഞ 27 വര്‍ഷമായി വിജയന്‍ ശ്രീബാലാജി എന്ന പേരില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു.
ചെറുപ്പം മുതല്‍ യാത്രാകമ്പമുണ്ടായിരുന്ന വിജയന്‍ പിതാവിനൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമായിരുന്നു. 2008 ല്‍ ഭാര്യക്കൊപ്പം വിശുദ്ധനാട്ടിലേക്കായിരുന്നു ആദ്യ വിദേശയാത്ര. കോവിഡിനെതുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാ വര്‍ഷവും കുറഞ്ഞത് രണ്ടു രാജ്യങ്ങളെങ്കിലും സന്ദര്‍ശിക്കുക പതിവായിരുന്നു.
26 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ ഏറ്റവും മനോഹരം ന്യൂസിലന്‍ഡും സ്വിറ്റ്സര്‍ലന്‍ഡുമാണെന്ന് വിജയന്‍ നിസംശയം പറയുമായിരുന്നു. വിജയന്റെ ശ്രീബാലാജി കോഫി ഹൗസില്‍ പല പ്രമുഖരും ചായ കുടിക്കാനെത്തിയിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസും അടുത്തിടെ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു.
Discussion about this post