ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ദേശ്യവും മാറിയ നിലപാട് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അറുനൂറിലധികം കര്‍ഷകരുടെ രക്തസാക്ഷിത്വമോ, ലഖിംപൂര്‍ ഖേരി സംഭവമോ പ്രധാനമന്ത്രി കാര്യമാക്കിയില്ലെന്നും അവര്‍ പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് പ്രിയങ്കയുടെ പരാമര്‍ശം. പ്രധാനമന്ത്രി തന്നെ സമരക്കാരെ ആന്ദോളന്‍ജീവി എന്നാണ് വിളിച്ചതെന്നും പ്രിയങ്ക ആരോപിച്ചു.
കര്‍ഷക താത്പര്യം തകര്‍ന്ന് ഒരു സര്‍ക്കാരിനും രാജ്യം ഭരിക്കാനാവില്ല. തെരഞ്ഞെടുപ്പുകളില്‍ പരാജയം കണ്ടുതുടങ്ങിയപ്പോഴാണ് കേന്ദ്രസര്‍ക്കാരിന് ഈ രാജ്യത്തിന്റെ സത്യം മനസിലാകാന്‍ തുടങ്ങിയതെന്നും അവര്‍ പറഞ്ഞു.
ഈ രാജ്യം കര്‍ഷകരാല്‍ നിര്‍മിച്ചതാണ്. ഈ രാജ്യം കര്‍ഷകരുടേതാണ്. കര്‍ഷകരുടെ താല്‍പര്യം തകര്‍ത്ത് ഒരു സര്‍ക്കാരിനും രാജ്യം ഭരിക്കാന്‍ കഴിയില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
Discussion about this post