തിരുവനന്തപുരം: ദത്ത് വിവാദക്കേസില്‍ കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ വ്യക്തമായി. ഡിഎന്‍എ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറി. ഡിഎന്‍എ പരിശോധനയില്‍ മൂന്നു പേരുടെയും പരിശോധനാ ഫലം പോസിറ്റീവാണ്.
പരിശോധനാ ഫലം ഉടന്‍ സിഡബ്ല്യുസി കോടതിയില്‍ കൈമാറും. ജഗതിയിലുള്ള രാജീവ് ഗാന്ധി സെന്റര്‍ ഓഫ് ബയോടെക്‌നോളജിയിലാണ് ഡിഎന്‍എ പരിശോധന നടന്നത്. ഫലം പോസിറ്റീവായതിനാല്‍ നിയമോപദേശം തേടിയശേഷം ശിശുക്ഷേമസമിതി തുടര്‍നടപടി സ്വീകരിക്കും.
ഡിഎന്‍എ ഫലം പോസിറ്റീവായതില്‍ സന്തോഷമെന്ന് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു. കുഞ്ഞിനെ ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷ. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കും വരെ സമരം തുടരുമെന്നും അനുപമ പറഞ്ഞു.
Discussion about this post