Wednesday, May 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സന്നിധാനത്ത് കോവിഡ് പ്രതിരോധത്തിന് അപരാജിത ധൂപചൂര്‍ണ്ണം

by Punnyabhumi Desk
Dec 4, 2021, 07:24 am IST
in കേരളം

പമ്പ: ശബരിമല സന്നിധാനത്ത് കോവിഡ് പ്രതിരോധത്തിന് അപരാജിത ധൂപചൂര്‍ണ്ണവും ഷഡംഗം കഷായ ചൂര്‍ണ്ണവുമായി ഭാരതീയ ചികിത്സാവകുപ്പ്. അപരാജിത ധൂപചൂര്‍ണ്ണം പുകയ്ക്കുന്നത് രോഗാണുനശീകരണത്തിന് ഉത്തമമാണെന്ന് ശാസ്ത്രീയ പഠനം വഴി തെളിയിക്കപ്പെട്ടതാണ്.

ശബരിമലയില്‍ വിതരണം ചെയ്യുന്ന ഔഷധ കുടിവെള്ളം ഉണ്ടാക്കാനാണ് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഷഡംഗം കഷായചൂര്‍ണ്ണം ഉപയോഗിക്കുന്നത്. അണുനശീകരണത്തിന് സന്നിധാനത്ത് സ്ഥിരമായി അപരാജിത ധൂപചൂര്‍ണ്ണം ഉപയോഗിച്ച് ധൂപസന്ധ്യ നടത്താന്‍ ഭാരതീയ ചികിത്സാവകുപ്പ് ഒരുക്കമാണെന്ന് സന്നിധാനം ഗവ. ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ആര്‍. കൃഷ്ണ കുമാര്‍ അറിയിച്ചു. നിലവില്‍ സന്നിധാനത്തെ കടകള്‍ക്കും മറ്റുമായി പുകയ്ക്കാനായി അപരാജിത ധൂപചൂര്‍ണ്ണം വിതരണം ചെയ്യുന്നുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, തൃശൂര്‍ ജില്ലയില്‍ മൈക്രോബയോളജിസ്റ്റിന്റെയും മറ്റ് വിദഗ്ധരുടെയും നേതൃത്വത്തില്‍ ഭാരതീയ ചികിത്സാവകുപ്പ് നടത്തിയ പഠനത്തില്‍ അപരാജിത ധൂപചൂര്‍ണ്ണം തുടര്‍ച്ചയായ ദിവസങ്ങളില്‍ പുകയ്ക്കുന്നതിലൂടെ 90 ശതമാനത്തിലേറെ സൂക്ഷ്മ രോഗാണുക്കളുടെ സാന്നിധ്യം കുറഞ്ഞതായി കണ്ടെത്തിയിരുന്നു.
അപരാജിത ധൂപചൂര്‍ണ്ണത്തില്‍ ഗുല്‍ഗുലു, നാന്മുഖപുല്ല്, വയമ്പ്, ചെഞ്ചല്യം, വേപ്പിന്‍തൊലി, എരുക്ക്, അകില്‍, ദേവദാരു എന്നീ എട്ടു തരം മരുന്നുകളാണ് ഉപയോഗിക്കുന്നത്.

ഷഡംഗം കഷായ ചൂര്‍ണ്ണത്തില്‍ മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരിവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം എന്നിവയാണ് ചേരുവകള്‍. അമൃത്, പതിമുഖം, രാമച്ചം, ആര്യവേപ്പ്, കൊത്തമല്ലി എന്നിവ ചേര്‍ത്തുണ്ടാക്കിയ ഗുളൂച്യാദി കഷായ ചൂര്‍ണ്ണവും സന്നിധാനത്തെ ഔഷധ കുടിവെള്ളത്തിനായി ഉപയോഗിക്കുണ്ട്. ഇവയെല്ലാം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. ദേവസ്വം ബോര്‍ഡിന്റെ കുടിവെള്ള വിതരണത്തിന് പുറമെ അയ്യപ്പ സേവാ സമാജത്തിന്റെ കുടിവെള്ള വിതരണത്തിനും ഇവ നല്‍കും. ഇവയെല്ലാം സംസ്ഥാന സര്‍ക്കാറിന് കീഴിലെ ഔഷധി മെഡിക്കല്‍ സ്റ്റോറുകളില്‍ എല്ലായിടത്തും ലഭ്യമാണ്.

സന്നിധാനം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി രാത്രിയിലുള്‍പ്പെടെ ഒ.പി. സേവനം നല്‍കുന്നുണ്ട്. അഞ്ച് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഫാര്‍മസിസ്റ്റുകള്‍, തെറാപ്പിസ്റ്റ് തുടങ്ങിയവര്‍ മികച്ച സേവനം നല്‍കുന്നു. തീര്‍ഥാടകര്‍ക്കൊപ്പം സന്നിധാനത്ത് ജോലി ചെയ്യുന്നവരും ചികിത്സ തേടിയെത്തുന്നു. വരണ്ട ചുമ, കൈകാല്‍ വേദന, ശരീര വേദന, ശ്വാസ സംബന്ധിയായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ആശ്വാസം തേടിയാണ് കൂടുതലും എത്തുന്നത്. ജീവിത ശൈലീ രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവരുമുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് അത്യാവശ്യക്കാര്‍ക്ക് മാത്രമായി അഭ്യംഗം, മര്‍മ്മചികിത്സ, ഇന്‍ഫ്രാറെഡ് ലൈറ്റ് തെറാപ്പി, നസ്യം എന്നിവയും നല്‍കുന്നു.

കോവിഡ് പ്രതിരോധത്തിന് സ്വാസ്ഥ്യം, സുഖായുഷ്യം എന്നീ സ്പെഷലൈസ്ഡ് ആയുര്‍ രക്ഷാക്ലിനിക്കുകള്‍ സന്നിധാനത്ത് തുടങ്ങുന്നത് ഭാരതീയ ചികിത്സാവകുപ്പിന്റെ പരിഗണനയിലാണെന്ന് ഡോ. ആര്‍. കൃഷ്ണ കുമാര്‍ അറിയിച്ചു.

 

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies