വാഷിങ്‌ടണ്‍: യുഎസില്‍നിന്നും യുറോപ്പില്‍നിന്നുമുള്ള സമ്മര്‍ദത്തെ അതിജീവിക്കാന്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുന്ന ഇറാന്‍, ഇന്ത്യയുമായും അടുപ്പത്തിലായെന്നു യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്. ഇന്ത്യയും ഇറാനും പരസ്‌പര താല്‍പര്യങ്ങള്‍ സംരക്ഷിച്ചും അഭിപ്രായ വ്യത്യാസങ്ങള്‍ ഒഴിവാക്കിയും മികച്ച ബന്ധം വളര്‍ത്തിയെടുത്തിട്ടുണ്ടെന്നാണു കോണ്‍ഗ്രഷനല്‍ റിസര്‍ച് സര്‍വീസിന്റെ (സിആര്‍എസ്) ഏറ്റവും പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
ഇറാനുമായുള്ള ബന്ധം കുറയ്‌ക്കാന്‍ യുഎസ് അമിത സമ്മര്‍ദം പ്രയോഗിക്കുന്നുവെന്നു ചില ഇന്ത്യന്‍ നയതന്ത്രജ്‌ഞര്‍ക്ക് അഭിപ്രായമുണ്ട്. എങ്കിലും ഇറാനുമായി ഇന്ത്യയ്‌ക്കു വലിയ സൗഹൃദമുണ്ടായിട്ടില്ല – 69 പേജുള്ള റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.ഇറാനില്‍നിന്നുള്ളപ്രകൃതി വാതകം ലഭ്യമാക്കുക മാത്രമല്ല, ഇറാനിലേക്കു ഗ്യാസൊലിന്‍ കയറ്റി അയയ്‌ക്കുകയും ഇന്ത്യയുടെ ലക്ഷ്യമാണ്. പാക്കിസ്‌ഥാന്‍ വഴിയുള്ള പ്രകൃതി വാതക പൈപ്പ് ലൈന്‍ അനിശ്‌ചിതത്വത്തിലായ സാഹചര്യത്തില്‍, പാക്കിസ്‌ഥാനെ ഒഴിവാക്കി ഇറാനില്‍നിന്ന് ഇന്ത്യയിലേക്കു നേരിട്ടു സമുദ്രാന്തര പൈപ്പ് ലൈനും പരിഗണനയിലുണ്ട്.
ഇന്ത്യന്‍ കമ്പനിയായ റിലയന്‍സിന് 90 കോടി ഡോളര്‍ ബാങ്ക് ഗാരന്റി നല്‍കാനുള്ള എക്‌സ്‌പോര്‍ട്ട് – ഇംപോര്‍ട്ട് ബാങ്കിന്റെ തീരുമാനത്തി നെതിരെ 2008 ഡിസംബറില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇറാനു ഗ്യാസൊലിന്‍ നല്‍കുന്ന കമ്പനിയാണ് എന്ന കാരണത്താലായിരുന്നു ഇത്.ഇറാനിലെ നാവിക ഉദ്യോഗസ്‌ഥര്‍ ഇന്ത്യ സന്ദര്‍ശിച്ചതുംആശങ്കാജനകമാണ്. അഫ്‌ഗാനിസ്‌ഥാനില്‍ 1996-2001 കാലയളവില്‍ താലിബാന്‍ വിരുദ്ധ സമാന സംഘങ്ങളെ ഇന്ത്യയും ഇറാനും പിന്തുണച്ചിട്ടുണ്ട്. അതേസമയം, ഇറാന്‍ – പാക്ക് ബന്ധം ദുര്‍ബലമാകുന്നുവെന്ന നിഗമനമാണു റിപ്പോര്‍ട്ടിലുള്ളത്. ഇറാന്‍ വിരുദ്ധ സുന്നി വിഭാഗങ്ങളെയും താലിബാനെയും പാക്കിസ്‌ഥാന്‍ പിന്തുണയ്‌ക്കുന്നുവെന്നതാണു കാരണം.
Discussion about this post