പമ്പ: ശബരിമല ദര്‍ശനത്തിനുള്ള വിര്‍ച്വല്‍ക്യൂ ബുക്കിംഗ് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആവശ്യമില്ല. ആധാര്‍, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവയാണ് വിര്‍ച്വല്‍ ക്യൂ ബുക്കിംഗിന് സാധാരണയായി ആവശ്യമുള്ളതെങ്കിലും 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍/കോളജ് ഐഡി കാര്‍ഡ് ഉപയോഗിച്ച് വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം.
10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. മറ്റെല്ലാ തീര്‍ഥാടകരും 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. ഇത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ തീര്‍ഥാടകരും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കൈകള്‍ ഇടയ്ക്കിടെ കഴുകണം.
Discussion about this post