കൊച്ചി: സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 880 രൂപ കൂടി 19520 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. വില 20000ത്തിലെത്താന്‍ ഇനി 480 രൂപയുടെ വര്‍ധന മതി.സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പവന്‍ വില രണ്ടു തവണയായി 480 രൂപ വര്‍ധിച്ചിരുന്നു. 18,640 രൂപയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ റെക്കോഡ്. ആഗോള വിപണിയിലും വില 1750 ഡോളറിന് മുകളിലെത്തുന്നത് ഇതാദ്യമായാണ്.
അമേരിക്കയുടെ ക്രഡിറ്റ് റേറ്റിങ് താഴ്ന്നതിന് പിന്നാലെ ആഗോള വിപണികളിലുണ്ടായ നഷ്ടത്തെ തുടര്‍ന്നാണ് സ്വര്‍ണം ഉയരങ്ങളിലേക്ക് കുതിക്കുന്നത്. നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെയാണ് കാണുന്നത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന് 46.70 ഡോളര്‍ വര്‍ധനയോടെ 1756.90 ഡോളറിലെത്തി പുതിയ ഉയരം കുറിച്ചു. ഈ നില തുടര്‍ന്നാല്‍, അടുത്ത ദിവസങ്ങളിലും വില പുതിയ ഉയരങ്ങള്‍ കുറിച്ച് മുന്നേറുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
Discussion about this post