ന്യൂഡല്‍ഹി: സംയുക്ത സൈന്യാധിപന്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും 11 ഓഫീസര്‍മാരുടെയും ഭൗതികശരീരങ്ങളില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. ഇന്നലെ രാത്രി എട്ടിന് ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹങ്ങളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മൂന്ന് സേനാ മേധാവിമാര്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. വിടവാങ്ങിയവരുടെ കുടുംബാംഗങ്ങളില്‍ ഓരോരുത്തരുടെയും മുന്നില്‍ തൊഴുകൈയോടെ നമസ്‌കരിക്കുന്ന പ്രധാനമന്ത്രിയുടെ ദൃശ്യം വികാരനിര്‍ഭരമായിരുന്നു. അതേസമയം രാജ്യത്തെ 138 കോടിയില്‍പ്പരം ജനങ്ങളും മനസുകൊണ്ട് അന്ത്യാഞ്ജലി അര്‍പ്പിക്കുകയായിരുന്നു.
Discussion about this post