ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡറുടെ മൃതദേഹം സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെ ഡല്‍ഹിയിലെ ബ്രോര്‍ സ്‌ക്വയര്‍ ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലിഡ്ഡര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, കരസേന മേധാവി ജനറല്‍ എം.എം. നരവനെ, നാവികസേന മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍, വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ തുടങ്ങിയവരും അദ്ദേഹത്തിന് അന്ത്യമോപചാരം അര്‍പ്പിച്ചു.
Discussion about this post