Monday, March 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഹെലികോപ്ടര്‍ അപകടം: മദ്ധ്യപ്രദേശുകാരനായ നായിക് ജിതേന്ദ്ര കുമാറിന്റെ ശവമഞ്ചം തോളിലേറ്റിയത് മുഖ്യമന്ത്രി

by Punnyabhumi Desk
Dec 13, 2021, 12:19 pm IST
in ദേശീയം

ഭോപ്പാല്‍: കുനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ മദ്ധ്യപ്രദേശുകാരനായ നായിക് ജിതേന്ദ്ര കുമാറിന്റെ ശവമഞ്ചം തോളിലേറ്റിയത് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍. മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരുകോടി രൂപയും ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ജിതേന്ദ്ര കുമാറിനോടുള്ള ആദരവായി ഗ്രാമത്തിലെ സ്‌കൂളിന് അദ്ദേഹത്തിന്റെ പേരുനല്‍കുന്നതിനൊപ്പം സ്മാരകവും നിര്‍മിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം ജിതേന്ദ്ര കുമാറിന്റെ മൃതദേഹം മുഖ്യമന്ത്രി നേരിട്ടെത്തി തോളിലേറ്റി നാട്ടിലെത്തിക്കുകയായിരുന്നു. സംസ്‌കാരച്ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു.ധമണ്ടി വില്ലേജിലായിരുന്നു സംസ്‌കാരം. ഈ മണ്ണിന്റെ മകന്‍ എന്നാണ് മുഖ്യമന്ത്രി ജിതേന്ദ്ര കുമാറിനെ വിശേഷിപ്പിച്ചത്. അപകടത്തില്‍പെട്ട ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു ആഗ്ര സ്വദേശി പൃഥ്വിയുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ 50 ലക്ഷം രൂപയും ജനറല്‍ ബിപിന്‍ റാവത്തിന്റെ സെക്യൂരിറ്റി ഓഫീസറായിരുന്ന ലാന്‍സ് നായിക് ബി.സായ് തേജയുടെ കുടുംബത്തിന് ആന്ധ്ര സര്‍ക്കാര്‍ 50 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. .

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച എല്ലാവരെയും കഴിഞ്ഞദിവസം തിരിച്ചറിഞ്ഞു. ലഫ്റ്റനന്റ് കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, ഹവില്‍ദാര്‍ സത്പാല്‍ റായ്, നായ്ക് ജിതേന്ദ്രകുമാര്‍, നായ്ക് ഗുര്‍ സേവക് സിംഗ് എന്നിവരുടെ മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്. ഹര്‍ജീന്ദര്‍ സിംഗിന്റെ മൃതദേഹം ഇന്നലെ ഡല്‍ഹി കന്റോണ്‍മെന്റിലെ വസതിയിലെത്തിച്ചു. 3.30ന് ബ്രാര്‍ സ്‌ക്വയര്‍ ശ്മശാന ത്തില്‍ സംസ്‌കരിച്ചു. മകള്‍ പ്രീത് കൗര്‍ ചിതയ്ക്ക് തീ കൊളുത്തി. ഭാര്യ മേജര്‍ (റിട്ട) അഗ്‌നസ്. പി മനേസസിനെയും മകള്‍ പ്രീത് കൗറിനെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആശ്വസിപ്പിച്ചു. ആര്‍മി ചീഫ് എം.എം നരവനെ, എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി, നേവി ചീഫ് അഡ്മിറല്‍ ആര്‍.ഹരികുമാര്‍ എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു.

ജനറല്‍ ബിപിന്‍ റാവത്തിന്റെ സെക്യൂരിറ്റി ഓഫീസറായിരുന്ന ലാന്‍സ് നായിക് ബി.സായ് തേജയുടെ മൃതദേഹം ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ജന്മഗ്രാമമായ യഗുവരേഗഡിയില്‍ സംസ്‌കരിച്ചു. ഹവില്‍ദാര്‍ സത്പാല്‍ റായിയുടെ മൃതദേഹം ബംഗാളിലെ ഡാര്‍ജിലിങ്ങിനടുത്ത് തക്ദയിലെത്തിച്ചു. സംസ്‌കാരം ഇന്ന്.

നായ്ക് ഗുര്‍ സേവക് സിംഗിന്റെ മൃതദേഹം പഞ്ചാബിലെ ജന്മഗ്രാമമായ തരണ്‍ തരണിലെ ഡോഡെ സോധിയാനില്‍ സംസ്‌കരിച്ചു. മൂന്ന് വയസ്സുള്ള മകന്‍ ഗാര്‍ഫത്തേ സിംഗ് ചിതയ്ക്ക് തീ കൊളുത്തി.

Share1TweetSend

Related News

ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം
ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

ദേശീയം

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies