കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ തല അറ്റുപോയ സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്ക് തടവും പിഴയും ശിക്ഷ. മുണ്ടയാംപറമ്പിലെ ഇ.കെ. ജോസഫി(45)നെയാണ് മൂന്ന് മാസം തടവിനും 6,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.എഫ്. ഷിജുവാണ് ശിക്ഷ വിധിച്ചത്.
2017 ഏപ്രില്‍ 26ന് കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു സംഭവം. തമിഴ്നാട് ഗൂഡല്ലൂര്‍ പുത്തൂര്‍ എച്ചംവയലിലെ സിബി ജയറാം (13)ആണ് മരിച്ചത്.
തല പുറത്തേയ്ക്കിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഉടല്‍ഭാഗം ബസിനകത്തായിരുന്നു. തല സമീപത്തെ ഓവുചാലിലും കണ്ടെത്തി. സംഭവത്തിന് ദൃക്സാക്ഷിയായ കുട്ടിയുടെ ബന്ധു ബോധരഹിതയാവുകയും ചെയ്തിരുന്നു. കേളകം സിഐ ആയിരുന്ന പി.ടി. പ്രദീഷാണ് കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Discussion about this post