ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. കുറ്റവാളികളെ തേടി പല സ്ഥലങ്ങളിലും റെയ്ഡ് നടത്തി. കുറ്റകൃത്യത്തില്‍ പങ്കാളികളായിട്ടുള്ള എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
രഞ്ജിത്ത് വധക്കേസില്‍ 12 പേരാണ് പങ്കാളികളായിട്ടുള്ളത്. ഒളിവില്‍ കഴിയുന്നവര്‍ക്ക് സുരക്ഷിതമായ താവളങ്ങള്‍ പലരും ഒരുക്കിക്കൊടുക്കുന്നുണ്ട്. പ്രതികള്‍ സംസ്ഥാനം വിട്ടുവെന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം. ഇവര്‍ മൊബൈല്‍ ഫോണ്‍ ഒഴിവാക്കി സഞ്ചരിക്കുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണെന്നും വിജയ് സാഖറെ വ്യക്തമാക്കി.
Discussion about this post