ന്യൂഡല്‍ഹി: കൗമാരക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷനുള്ള രജിസ്ട്രേഷന്‍ ജനുവരി ഒന്നിന് തുടങ്ങും. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.
തിരിച്ചറിയല്‍ രേഖകളില്ലാത്തവര്‍ക്ക് സ്റ്റുഡന്റ് ഐഡി കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15 മുതല്‍ 18 വയസുവരെയുള്ള കൗമാരക്കാര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുമെന്ന് കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ജനുവരി മൂന്നു മുതലാണ് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങുന്നത്.
Discussion about this post