ന്യൂഡല്‍ഹി: മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ നല്‍കിയതിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് വക്കീല്‍ നോട്ടീസ്. ന്യൂഡല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥി മനോജ് മോഹനാണ് നോട്ടീസ് അയച്ചത്. മുഖ്യമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് നോട്ടീസില്‍ ആരോപിക്കുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് ജയില്‍ നിയമങ്ങളില്‍ ഇളവ് അനുവദിക്കുന്നുണ്ട്. സ്വകാര്യ ആസ്പത്രിയില്‍ നല്‍കുന്ന ചികിത്സ അവസാനിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്.
Discussion about this post