ന്യൂഡല്‍ഹി: രാജ്യത്ത് ബുസ്റ്റര്‍ ഡോസ് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി. ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന വാക്‌സിന്‍ തുടര്‍പരീക്ഷണത്തിനാണ് ഡിസിജിഎ വിദഗ്ധ സമിതി അനുമതി നല്‍കിയത്.
പരീക്ഷണം പൂര്‍ത്തിയാക്കിയാല്‍ മാര്‍ച്ചോടെ വാക്‌സിന്‍ പുറത്തിറക്കാനാണ് ആലോചിക്കുന്നത്. അതേസമയം, രാജ്യത്ത് കോവിഡ് രോഗബാധ കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് കോവിഡ് രോഗബാധ ഉയരുന്നത്.













