തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ വിവാദങ്ങള്‍ക്കൊടുവില്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. 2019 ജൂലൈ 14നാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ ശിവശങ്കറിനെ തിരികെയെടുക്കുമെന്ന് കഴിഞ്ഞ ദിവസം പിണറായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് സസ്പെന്‍ഷന്‍ പിന്‍വലിച്ച ഓര്‍ഡര്‍ ശിവശങ്കര്‍ നേരിട്ടെത്തി കൈപ്പറ്റിയത്.
ഒരു വര്‍ഷവും അഞ്ച് മാസവും നീണ്ട സസ്‌പെന്‍ഷനൊടുവിലാണ് ശിവശങ്കര്‍ തിരികെ സര്‍വീസില്‍ പ്രവേശിക്കുന്നത്. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം ശിവശങ്കറിന്റെ പുതിയ തസ്തിക സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ വ്യക്തത വരുത്തും. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റിയുടെ ശുപാര്‍ശയിന്മേലായിരുന്നു ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. തുടര്‍ന്ന് സസ്പെന്‍ഷന്‍ പിന്‍വലിച്ച ഉത്തരവ് കഴിഞ്ഞ ചൊവ്വാഴ്ച സര്‍ക്കാര്‍ പുറത്തിറക്കി. 2023 ജനുവരി വരെയാണ് ശിവശങ്കറിന്റെ സര്‍വീസ് കാലാവധി.
Discussion about this post