ന്യൂഡല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ടായ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന അന്വേഷണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവ്.
അന്വേഷണ നടപടികള്‍ തിങ്കളാഴ്ചവരെ മരവിപ്പിക്കാനാണ് ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കാന്‍ ചണ്ഡിഗഢ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കോടതി നിര്‍ദേശം നല്‍കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ രജിസ്ട്രാര്‍ ജനറലുമായി സഹകരിക്കണമെന്നും കോടതി അറിയിച്ചു.
അതേസമയം,കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നത് ഉത്തരവായി ഇറക്കണമെന്ന് പഞ്ചാബ് എജി ഡി.എസ്. പട്വാലിയ ആവശ്യപ്പെട്ടു.
Discussion about this post