ന്യൂഡല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റോഡില്‍ തടഞ്ഞ സംഭവം അന്വേഷിക്കാന്‍ സുപ്രീം കോടതി അഞ്ചംഗ സമിതിയെ നിയോഗിച്ചു. വിരമിച്ച മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.
ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരുമാണ് സമിതിയിലുണ്ടാകുക. സമാന സംഭവങ്ങള്‍ ഇനിയുണ്ടാവാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങളും സമിതി സമര്‍പ്പിക്കും.
ഒരു ഭാഗത്തിനെ അനുകൂലിച്ചുകൊണ്ടുള്ള അന്വേഷണമല്ല ഉണ്ടാകേണ്ടതെന്നും സ്വതന്ത്രാന്വേഷണമാണ് ഈ കേസില്‍ വേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. എത്രയും പെട്ടെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.













