ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കുള്ള വിലക്ക് നീട്ടി. രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള വിലക്കാണ് നീട്ടിയത്. ജനുവരി 22 വരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് നീട്ടിയിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഓഡിറ്റോറിയങ്ങളില്‍ 300 പേര്‍ വരെയുള്ള യോഗങ്ങള്‍ സംഘടിപ്പിക്കാം. എന്നാല്‍ ഇത് ഓഡിറ്റോറിയത്തിന്റെ ശേഷിയുടെ 50 ശതമാനം അല്ലെങ്കില്‍ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി നിശ്ചയിച്ചിരിക്കുന്ന പരിധിയിലായിരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.
ജനുവരി എട്ട് മുതല്‍ 15 വരെയായിരുന്നു തെരഞ്ഞെടുപ്പ് റാലികള്‍ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post