തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നുണ്ടെങ്കിലും ആളുകള്‍ ആശങ്കപ്പെടേണ്ട സ്ഥിതി നിലവിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ഒരു മെഡിക്കല്‍ കോളജുകളിലും കോവിഡ് മൂലം ചികിത്സകള്‍ക്ക് പ്രതിസന്ധിയുണ്ടായിട്ടില്ല. ആശുപത്രികളില്‍ ഐസിയു കിടക്കകളും ഓക്‌സിജനും ആവശ്യത്തിനുണ്ട്. മരുന്ന് ക്ഷാമവും ഒരിടത്തും ഉണ്ടായിട്ടില്ല.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് പിടിപെട്ടത് മൂലമുണ്ടായ ആശുപത്രി ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ പ്രതിസന്ധിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് വിശദീകരണവുമായി ആരോഗ്യമന്ത്രി പ്രതികരിച്ചത്.













