തിരുവനന്തപുരം: ലോകായുക്തയെ നിര്‍വീര്യമാക്കാനുള്ള ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കി. ലോകായുക്തയുടെ വിധി സര്‍ക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന നിയമഭേദഗതി ഉള്‍പ്പെടുത്തിയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
കഴിഞ്ഞ മന്ത്രിസഭായോഗം ഓര്‍ഡിനന്‍സിന് അനുമതി നല്‍കി അംഗീകാരത്തിനായി രാജ്ഭവന് സമര്‍പ്പിച്ചു. അഴിമതി തെളിഞ്ഞാല്‍ അധികാരികള്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാന്‍ അധികാരമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വിധിയില്‍ അധികാരിക്ക് ഒരു ഹിയറിംഗ് കൂടി ആവശ്യമെങ്കില്‍ നടത്താമെന്നും വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നുമാണ് പുതിയ ഭേദഗതി.













