കോട്ടയം: ആറ് വര്‍ഷങ്ങള്‍ക്കിടെ തീവ്രവാദ പരിശീലനത്തിന് പാകിസ്ഥാനില്‍ എത്തിയ മലയാളികള്‍ 179 പേര്‍. അഞ്ചുലക്ഷം രൂപ വീതം ഓരോ കുടുംബത്തിനും നല്‍കിയാണ് 16നും 20നും വയസ്സിനിടയിലുള്ള ചെറുപ്പക്കാരെ ഇവര്‍ റിക്രൂട്ട് ചെയ്‌തത്. ആറു മുതല്‍ ഒരുവര്‍ഷം വരെ നീളുന്ന പരിശീലനം നല്‍കിയതിന് ശേഷമാണ് ഇവരെ പാക്കിസ്ഥാനിലേക്ക് കടത്തിയിട്ടുള്ളതെന്നും ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തി.
കേരളത്തില്‍ നിന്നും 250 പേരെ `മതവൈരം കുത്തിവച്ച’ കൊണ്ടുപോയിട്ടുണ്ടെങ്കിലും കുറച്ചുപേര്‍ ഇതില്‍ നിന്നും പിന്തിരിഞ്ഞ് തിരികെ എത്തിയിട്ടുണ്ട്. നുഴഞ്ഞു കയറ്റത്തിനിടയില്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വച്ച് സുരക്ഷാ സേനയുടെ വെടിയേറ്റ് അഞ്ചുപേര്‍ മരിച്ചിരുന്നു.
പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐ പരിശീലനമാണ് പാകിസ്ഥാനില്‍ എത്തിയിട്ടുള്ള 179 പേര്‍ക്ക് ലഭ്യമായിട്ടുള്ളതെന്നും ഇവര്‍ ഇപ്പോള്‍ എവിടെയൊക്കെയാണ് പ്രവര്‍ത്തിച്ചുവരുന്നതായും വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കുന്നു. കൂടാതെ ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലും പരിശീലനം ലഭിച്ച മലയാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സൂചനയും ഐ.ബി.കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
സാധാരണ കുടുംബങ്ങളില്‍ നിന്നും അഞ്ചുലക്ഷം രൂപ നല്‍കി സ്വാധീനിച്ചുകൊണ്ടു പോകുന്ന ചെറുപ്പക്കാര്‍ക്ക് വര്‍ഗീയ വിദ്വേഷം കുത്തിവയ്‌ക്കുന്നത് ഇന്ത്യയിലെ ചില മുസ്ലിം സര്‍വകലാശാലകളില്‍ പഠനത്തിന് അയച്ചാണ്. തീവ്ര പരിശീലനം ലഭിക്കുന്ന ഇന്ത്യക്കാരെ ട്രാന്‍സിറ്റ് വിസവഴി ദുബായില്‍ എത്തിച്ച ശേഷമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്‌ക്കുന്നത്.
പിന്നീട് വ്യാജ പാസ്‌പോര്‍ട്ടില്‍ ഇന്ത്യയില്‍ തിരിച്ചെത്തുന്നവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിപ്പിച്ചത് തീവ്രവാദ പ്രവര്‍ത്തനം നടത്തിവരികയാണ്. ഇവര്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കുന്നതിന് ചില മണി ട്രാന്‍സ്‌ഫര്‍ കമ്പനിവഴിയാണ്. ഈ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. പണ്ട് കുഴല്‍പ്പണമായി കേരളത്തിലെത്തിയിരുന്ന പണവും ഇപ്പോള്‍ ഈ മണിട്രാന്‍സ്‌ഫര്‍ കമ്പനി വഴിയാണ് എത്തുന്നത്.
Discussion about this post