ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതിക്ക് തത്കാലം അനുമതി നല്കാന് കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലോക്സഭയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെ റെയില്‍ പദ്ധതിയുടെ അനുമതി സംബന്ധിച്ച് എംപിമാരായ എന്‍.കെ.പ്രേമചന്ദ്രന്, കെ.മുരളീധരന് എന്നിവരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പദ്ധതിക്കായി കേരളം സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സാമ്പത്തികമായും സാങ്കേതികമായും പദ്ധതി പ്രായോഗികമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
പരിസ്ഥിതി പഠനം നടത്തിയിട്ടില്ല. ഇതെല്ലാം പരിശോധിച്ച ശേഷമേ നടപടി സ്വീകരിക്കാന്‍ കഴിയൂ എന്നും കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ വിശദീകരണം കേന്ദ്രത്തിന് നല്‍കുമെന്ന് കെ റെയില്‍ അധികൃതര്‍ വ്യക്തമാക്കി.
Discussion about this post