വെലിംഗ്ടണ്‍: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുനല്‍കാനൊരുങ്ങി ന്യൂസിലന്‍ഡ്. ഇതിന്റെ ഭാഗമായി ന്യൂസിലന്‍ഡ് അതിര്‍ത്തികള്‍ തുറക്കുന്നു. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ഓസ്‌ട്രേലിയയില്‍ കഴിയുന്ന ന്യൂസിലന്‍ഡ് പൗരന്‍മാര്‍ക്ക് ഫെബ്രുവരി 27 മുതല്‍ രാജ്യത്തേക്ക് മടങ്ങാം. മറ്റു രാജ്യങ്ങളിലുള്ളവര്‍ക്ക് മാര്‍ച്ച് 13ഓടെയും മടങ്ങാം.
ഇവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈനും ആവശ്യമില്ല. പകരം 10 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. ഒക്ടോബറോടെ അതിര്‍ത്തികള്‍ പൂര്‍ണമായി തുറക്കുമെന്നാണ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ അറിയിച്ചത്.
കോവിഡ് നിയന്ത്രിക്കാന്‍ ന്യൂസിലന്‍ഡ് സ്വീകരിച്ച കടുത്ത നടപടികള്‍ക്കെതിരെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു.
Discussion about this post