ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ലഭിക്കുന്നതിനായി ആധാര്‍ വേണമെന്ന് അധികൃതര്‍ ശഠിക്കരുതെന്ന് സുപ്രീംകോടതി. വാക്സിന് ലഭിക്കുന്നതിനോ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനോ ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി നടപടി.
വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ഈ നയം പിന്തുടരണമെന്നും ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. കോവിഡ് വാക്സിന് ലഭിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖ ആധാര്‍ മാത്രമായി പരിമിതപ്പെടുത്തരുതെന്നാവശ്യപ്പെട്ട് സിദ്ധാര്‍ഥ് ശങ്കര്‍ ശര്‍മയാണ് ഹര്‍ജി നല്‍കിയത്.
Discussion about this post