Sunday, April 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

സില്‍വര്‍ ലൈന്‍ പദ്ധതി ലാഭകരമാകുമോ എന്നതില്‍ കേന്ദ്രത്തിന് ആശങ്ക

by Punnyabhumi Desk
Feb 10, 2022, 12:23 pm IST
in ദേശീയം

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതി ലാഭകരമാകുമോ എന്ന കാര്യത്തില്‍ കടുത്ത ആശങ്കയുയര്‍ത്തി റെയില്‍വേ മന്ത്രാലയം. പദ്ധതി കേരളത്തിലെ മറ്റു റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസമാകുമെന്നും റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ കെ-റെയില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ റെയില്‍വേക്ക് മൂന്നു വരി, നാലു വരി പാതകളുടെ വികസനം നടത്താന്‍ കഴിയില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. പദ്ധതിക്കായി റെയില്‍വേയുടെ 185 ഹെക്ടര്‍ ഭൂമി വേണ്ടിവരുമെന്നതിലും റെയില്‍ മന്ത്രാലയത്തിന് ആശങ്കയുണ്ട്.കേരളത്തിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്കും പദ്ധതിയുടെ വിശദാംശങ്ങളും ആരാഞ്ഞു കൊണ്ട് രാജ്യസഭാംഗം പി.വി. അബ്ദുള്‍ വഹാബിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സംയുക്ത സംരംഭത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം കെആര്‍ഡിസിഎലിന്റെ പങ്കാളിയാണ്. അതുകൊണ്ടുതന്നെ പദ്ധതിക്കായി എടുക്കുന്ന 33,700 കോടി രൂപയുടെ കടബാധ്യത അന്തിമമായി റെയില്‍വേയുടെ മേല്‍ വന്നുവീഴുമോ എന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ട്.

2019 ഡിസംബര്‍ 19ന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കു തത്ത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് അറിയിച്ചത്. തത്വത്തില്‍ അംഗീകാരം എന്നു വച്ചാല്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കുക, സാന്പത്തിക ചെലവ് ഉള്‍പ്പെടെ വിശദമായ വിവരങ്ങള്‍ നല്‍കുക എന്നാണ് ഉദ്ദേശിക്കുന്നത്.

റെയില്‍വേ മന്ത്രാലയത്തിനനു കേരളം നല്‍കിയ ഡിപിആറില്‍ സാങ്കേതിക സാധ്യതകളെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നുമില്ല. അലൈന്‍മെന്റ് പ്ലാന്‍, റെയില്‍വേ ഭൂമി, സ്വകാര്യ ഭൂമി, നിലവിലെ റെയില്‍ പാതകള്‍ക്കു മീതേയുള്ള ക്രോസിംഗ് തുടങ്ങിയ സാങ്കേതിക വിശദാംശങ്ങള്‍ നല്‍കാന്‍ കെആര്‍ഡിസിഎലി നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണറെയില്‍വേയുടെ ഉമസ്ഥതയിലുള്ള വസ്തുവകകളെ എത്രത്തോളം ബാധിക്കുമെന്ന് വിശദമായി പരിശോധിച്ചശേഷം മാത്രമേ കെ-റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തൂ എന്നും റെയില്‍ മന്ത്രി വ്യക്തമാക്കി.

ShareTweetSend

Related News

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ദേശീയം

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies