കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ അന്തരിച്ച ടി.നസിറുദീന് (78) അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വ്യാപാരിമാര്‍ ഒഴുകിയെത്തുന്നു. ഒപ്പം സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും അദ്ദേഹത്തിന്റെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് കണ്ണമ്പറമ്പ് ശ്മശാനത്തില്‍ നടക്കും.
വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 10.50ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരണവാര്‍ത്ത അറിഞ്ഞു സാംസ്‌കാരിക-സാമൂഹ്യ രംഗത്തെ നിരവധി പേരാണ് അദ്ദേഹത്തിന്റെ വീട്ടില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തുന്നത്. അദ്ദേഹത്തോടുള്ള ആദര സൂചകമായി കടകളടച്ചു വ്യാപാരസമൂഹവും ദുഖത്തില്‍ പങ്കുചേരുകയാണ്.
കടുത്ത പ്രമേഹരോഗിയായ നസിറുദീന്‍ വൃക്കരോഗത്തിനു ചികിത്സയില്‍ കഴിയുകയായിരുന്നു. രണ്ടു മാസമായി പൂര്‍ണമായും കിടപ്പിലായിരുന്നു. ഇന്നലെ രാത്രിയില്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പത്തു മിനിട്ടിനകം മരിച്ചു. ക്രിസ്ത്യന്‍ കോളജിനു സമീപം ബ്യൂട്ടി അഷറാഫിലാണ് താമസം.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക നേതാക്കളിലൊരാളും അതിന്റെ അമരക്കാരനുമാണ്. വ്യാപാരികളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിരന്തരമായി പോരാടി. കേരളത്തിലെ കരുത്തുറ്റ സംഘടനയായി ഏകോപന സമിതിയെ അദ്ദേഹം വളര്‍ത്തിയെടുത്തു. അവസാന കാലത്തും സംഘടനയെ നയിക്കുന്നതില്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോര്‍ അടക്കം നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ്.
ഭാര്യ: ജുവേരിയ. മക്കള്‍: ഐന ടാം ടണ്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), എന്‍മോസ് ടാം ടണ്‍ (ഓട്ടോമൊബൈല്‍ ബിസിനസ്), മന്‍സൂര്‍ (ടെക്‌സ്‌റ്റൈല്‍ ബിസിനസ്), അഷറ(എറണാകുളം). മരുമക്കള്‍: പി.ആസിഫ് ( പൈലറ്റ് സ്‌പൈസ് ജെറ്റ് ), നിസാമുദീന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ് ഹൈദരബാദ് , റോഷ്‌ന, ലൗ സീന.
Discussion about this post