Friday, September 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആലുവ മഹാശിവരാത്രി: ബലിത്തറ ലേലം വീണ്ടും മുടങ്ങി, തറവാടക കുറയ്ക്കണമെന്ന് പുരോഹിതന്മാര്‍

by Punnyabhumi Desk
Feb 18, 2022, 02:40 pm IST
in കേരളം

ആലുവ:മഹാശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്തെ ബലിത്തറ ലേലം വീണ്ടും മുടങ്ങി. തറവാടക കുറക്കണമെന്നാവശ്യപ്പെട്ട് പുരോഹിതന്മാര്‍ ലേലം ബഹിഷ്‌കരിച്ചതാണ് കാരണം.

ചൊവ്വാഴ്ച്ചയും അടിസ്ഥാന ലേല തുക കുറക്കണമെന്നും ജി.എസ്.ടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പുരോഹിതന്മാരും ഹൈന്ദവ സംഘടനകളും പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ലേലം മുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന് 2020ലെ ലേലത്തുകയില്‍ നിന്ന് വര്‍ദ്ധിപ്പിച്ച 10 ശതമാനം വര്‍ദ്ധിപ്പിച്ചുള്ള അടിസ്ഥാന തുകയും 18 ശതമാനം ജി.എസ്.ടിയും ഒഴിവാക്കാന്‍ ദേവസ്വംബോര്‍ഡ് സമ്മതിച്ചാണ് പിരിഞ്ഞത്. തുടര്‍ന്നാണ് ഇന്നലെ വീണ്ടും ലേലം നിശ്ചയിച്ചത്.

എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ബലിതര്‍പ്പണത്തിനെത്തുന്നവരുടെ എണ്ണം നാമമാത്രമായിരിക്കുമെന്നും 2020ലെ തറവാടകക്ക് ലേലം വിളിക്കാന്‍ സന്നദ്ധമെല്ലെന്ന നിലപാടാണ് പുരോഹിതന്മാര്‍ സ്വീകരിച്ചത്. വി.എച്ച്.പിയുടെ നേതൃത്വത്തിലുള്ള അര്‍ച്ചക് പുരോഹിത് സഭ പ്രതിഷേധവുമായി രംഗത്തെത്തുകയും ലേലം വിളിക്കാനെത്തിയവരെ പിന്തിരിപ്പിക്കുകയും ചെയ്തു. ഇതോടെ ലേലം മുടങ്ങുകയായിരുന്നു. ചൊവ്വാഴ്ച്ചയുണ്ടാക്കിയ ധാരണയില്‍ നിന്നും പുരോഹിതന്മാര്‍ പിന്നാക്കം പോയതാണ് ലേലം മുടങ്ങാന്‍ കാരണമെന്ന് മണപ്പുറം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ജി. ബിജു പറഞ്ഞു. എന്നാല്‍ ചൊവ്വാഴ്ച്ച തന്നെ അടിസ്ഥാന ലേല തുക 10,000 ആക്കി ചുരുക്കണമെന്നാവശ്യപ്പെട്ട് സംഘടന ദേവസ്വത്തിന് കത്ത് നല്‍കിയിരുന്നതായി അര്‍ച്ചക് പുരോഹിത് സഭ ആലുവ മണ്ഡലം സെക്രട്ടറി പാനായിക്കുളം രാധാകൃഷ്ണ വാദ്ധ്യാര്‍ പറഞ്ഞു.

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയതിനാലും സാമൂഹിക അകലവും മറ്റ് കൊവിഡ് മാനദണ്ഡങ്ങളുമെല്ലാം പാലിക്കേണ്ടതിനാല്‍ ബലിതര്‍പ്പണത്തിന് 2020ലേതിന്റെ 50 ശതമാനം പോലും ഭക്തരെ പ്രതീക്ഷിക്കേണ്ടതില്ല. സാഹചര്യം മനസിലാക്കി അടിസ്ഥാന ലേലതുക നിശ്ചയിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകണമെന്നും രാധാകൃഷ്ണ വാദ്ധ്യാര്‍ പറഞ്ഞു.

വീണ്ടും ലേലം 22ന് 2020ലെ അടിസ്ഥാന ലേല തുക നിശ്ചയിച്ച് 22ന് രാവിലെ പത്തിന് വീണ്ടും ബലിത്തറ ലേലം നടക്കും

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies