ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ പെട്രോള്‍ ലിറ്ററിന് ഒന്നുമുതല്‍ ഒന്നരരൂപവരെ കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറെടുക്കുന്നു. വീപ്പയ്ക്ക് 110 ഡോളര്‍ വരെയായിരുന്ന അസംസ്‌കൃതഎണ്ണ വില ഇപ്പോള്‍ 80.98 ഡോളറായിട്ടുണ്ട്. ഈമാസം പകുതിയോടെ വില കുറച്ചേക്കും.
എണ്ണ വില ആഗോളതലത്തില്‍ സ്ഥിരമായി കുറയുമ്പോള്‍ സ്വാഭാവികമായും പെട്രോള്‍വിലയും കുറയേണ്ടതാണെന്ന് പെട്രോളിയംമന്ത്രി എസ്.ജയ്പാല്‍ റെഡ്ഡി പറഞ്ഞു. അസംസ്‌കൃതഎണ്ണയുടെ വിലയിടിവ് അടുത്ത പതിനഞ്ചുദിവസംകൂടി തുടര്‍ന്നാല്‍ പെട്രോള്‍വില കുറയ്ക്കുമെന്ന് എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെട്രോള്‍വിലയില്‍ സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളഞ്ഞശേഷം എണ്ണക്കമ്പനികള്‍ പെട്രോള്‍വില 50 ശതമാനത്തിലധികമാണ് കൂട്ടിയത്.
Discussion about this post